News

ഭൂകമ്പത്തിനിടെ മെക്സിക്കോയില്‍ ദിവ്യകാരുണ്യ അത്ഭുതം

സ്വന്തം ലേഖകന്‍ 21-09-2017 - Thursday

മെക്സിക്കോ സിറ്റി: റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം മെക്സിക്കോയെ പിടിച്ചുകുലുക്കി അധികം കഴിയുന്നതിനു മുന്‍പ് തന്നെ ടൊലൂക്കാ കത്തീഡ്രലിലെ തിരുവോസ്തി എഴുന്നള്ളിച്ചുവെച്ച അരുളിക്കക്ക് സംഭവിച്ചെന്നു പറയപ്പെടുന്ന അത്ഭുതം സമൂഹമാധ്യമങ്ങളില്‍ വലിയ ചലനം സൃഷ്ട്ടിക്കുന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ സംഭവിച്ച അത്ഭുതത്തെക്കുറിച്ചു ലിലി ഒറോസ്കോ ദിയാസ് എന്ന വിശ്വാസിയുടെ ഫേസ്ബുക്ക്‌ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഭൂകമ്പത്തിന് ശേഷം ലിലിയുള്‍പ്പെടെയുള്ള ചില കത്തോലിക്കാ വിശ്വാസികള്‍ തങ്ങളുടെ അടുത്തുള്ള ടൊലൂക്കാ കത്തീഡ്രലില്‍ പ്രാര്‍ത്ഥിക്കുവാനായി പോയിരിന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അത്ഭുതകരമായ രീതിയില്‍ അരുളിക്ക ചുവപ്പ് നിറത്തില്‍ കാണപ്പെടുകയും, അരുളിക്കയുടെ കുരിശില്‍ യേശുവിന്റെ തിരുരക്തം കാണപ്പെടുകയും ചെയ്തുവെന്നാണ് ലിലി ഒറോസ്കോ ദിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.



അരുളിക്കയുടെ നിറം ഒരിക്കലും ചുവപ്പല്ലായിരുന്നുവെന്നും ലിലി തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. താനുള്‍പ്പെടെ ആ ദേവാലയത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും സാക്ഷ്യം വഹിച്ച ആ അത്ഭുത നിമിഷത്തിന്റെ ഫോട്ടോകളും, വീഡിയോയും ലിലി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതൊരു മനോഹരമായ നിമിഷമായിരുന്നു എന്നാണ് ലിലി ഇതിനെ വിശേഷിപ്പിക്കുന്നത്. ലിലിയുടെ പോസ്റ്റ്‌ ഇതിനോടകം തന്നെ 32000-ത്തിലധികം പേര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

എന്നാല്‍ അരുളിക്ക ചുവപ്പു നിറത്തില്‍ കാണപ്പെട്ടുവെന്നതുകൊണ്ട് മാത്രം അതൊരു അത്ഭുതമായി പറയുവാന്‍ കഴിയില്ലായെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സത്യം എന്തുതന്നെയായാലും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യം ശാസ്ത്രലോകം അടക്കം അംഗീകരിച്ച ഒരു വസ്തുത തന്നെയാണ്.


Related Articles »