News - 2025
ഫിലിപ്പീന്‍സില്‍ സാത്താന്‍ സേവക്കാരുടെ ജപമാല: മുന്നറിയിപ്പുമായി സഭാനേതൃത്വം
സ്വന്തം ലേഖകന്‍ 26-09-2017 - Tuesday
സെബു: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായ ഫിലിപ്പീന്‍സില്‍ സാത്താന്‍ സേവക്കാരുടെ ജപമാലകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ബാരങ്ങെ പാര്‍ഡോയിലെ സെബു നഗരത്തില്‍ നിന്നുമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ജപമാലകളും മറ്റ് എല്ലാ വസ്തുക്കളും വൈദികരെ കൊണ്ട് വെഞ്ചരിച്ചതിന് ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂയെന്ന്‍ സെബു അതിരൂപതയുടെ മീഡിയ ചുമതലയുള്ള മോണ്‍സിഞ്ഞോര്‍ ജോസഫ് ടാന്‍ വിശ്വാസികള്‍ക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
സെബു നഗരത്തിലെ ജനങ്ങള്‍ തങ്ങളുടെ വിശ്വാസം ശക്തമായി സൂക്ഷിക്കുന്നതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗൃത പുലര്‍ത്തണമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7ന് ഒരു റേഡിയോ പരിപാടിയിലൂടെ നൊവാലിച്ചസ് അതിരൂപതയിലെ മുഖ്യഭൂതോച്ചാടകനായ ഫാദര്‍ അംബ്രോസിയോ നൊനാറ്റോ ലെഗാസ്പി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിന്നു. സാത്താന്‍ ആരാധകരുടെ ജപമാലകളും, മറ്റ് വസ്തുക്കളും ഫിലിപ്പീന്‍സില്‍ എത്തിയിട്ടുണ്ടെന്നും ജാഗൃത കാണിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇലൂമിനാറ്റി എന്ന എന്ന് വിളിക്കപ്പെടുന്ന വിഭാഗമാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ ലിബേര നോക്സ് എന്ന കൊന്തയുടെ ഒരു ഫോട്ടോ ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതി പുറത്തുവിട്ടിരുന്നു. ഈ ചിത്രം ഒരു ഇമേജ് എഡിറ്റര്‍ വെച്ച് മങ്ങിയതാക്കുമ്പോള്‍ കിരണങ്ങളോട് കൂടിയ സൂര്യന്റേയും, ക്രൂശിതരൂപത്തിന് പിന്നിലെ സര്‍പ്പവും ഉള്‍കൊള്ളുന്ന ഇലൂമിനാറ്റിയുടെ മുദ്ര വ്യക്തമായി കാണുന്നതായി റിപ്പോര്‍ട്ടുണ്ട്. വൈദികര്‍ എല്ലാ ഭക്തവസ്തുക്കളും വെഞ്ചിരിച്ചതിന് ശേഷമേ വിശ്വാസികള്‍ക്ക് നല്‍കാന്‍ പാടുള്ളൂയെന്ന്‍ ഫാദര്‍ അംബ്രോസിയോ നൊനാറ്റോ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.