India - 2025
ദളിത് സഹോദരങ്ങളുടെ സമഗ്രപുരോഗതിയാണ് ഭാരതസഭയുടെ ലക്ഷ്യം: മാര്‍ ജേക്കബ് മുരിക്കന്‍
സ്വന്തം ലേഖകന്‍ 05-10-2017 - Thursday
കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളോളം ജീവിച്ച ദളിത് കത്തോലിക്കാ സഹോദരങ്ങളുടെ സമഗ്രപുരോഗതിയാണ് ഭാരതസഭയുടെ ലക്ഷ്യമെന്നു കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ദളിത് െ്രെകസ്തവ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.
ദളിതരുടെ ഉന്നമനം സാക്ഷാത്കരിക്കുന്നതിനാണു ഭാരത മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ദളിത് ശാക്തീകരണ നയരേഖ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദളിത് കത്തോലിക്ക മഹാജനസഭ സംസ്ഥാന പ്രസിഡന്റ് അബി കുളത്തൂര്‍ അധ്യക്ഷതവഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം മുഖ്യപ്രഭാഷണം നടത്തി.
കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ജോയിന്റ് സെക്രട്ടറി ജയിംസ് ഇലവുങ്കല്‍, ഫാ.ജോസഫ് പാറേക്കാട്ടില്‍, സ്‌കറിയാ ആന്റണി, ജോണി പരമല, ടി.ജെ.ഏബ്രഹാം, എന്‍.ഡി.സെലിന്‍, എ.പി.മാര്‍ട്ടിന്‍, ഡെയിസി നെയ്യാറ്റിന്‍കര, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.