News - 2024

അമേരിക്ക ക്രിസ്തീയ മൂല്യങ്ങളിലേക്ക് മടങ്ങും: ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 14-10-2017 - Saturday

വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്കയിലെ മതസംഘടനകളെ സംരക്ഷിക്കുമെന്നും പാരമ്പര്യ ക്രൈസ്തവ മൂല്യങ്ങളിലേക്ക് രാജ്യം മടങ്ങിയെത്തുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടന്ന വാല്യു വോട്ടര്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്ക ഗവണ്‍മെന്റിനെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നതെന്നും ട്രംപ് ഇത്തവണയും ആവര്‍ത്തിച്ചു. അമേരിക്കയിലെ പാരമ്പര്യവാദികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷംതോറും നടത്തിവരാറുള്ള ഉച്ചകോടിയാണ് വാല്യു വോട്ടര്‍ ഉച്ചകോടി.

പ്രസിഡന്റ് പദവിയില്‍ ഇരിക്കേ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ആളാണ് ട്രംപ്. ‘നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ സൃഷ്ടാവിനെക്കുറിച്ച് നാല് പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന രേഖകളില്‍ പറയുന്നു. ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം നമ്മുടെ രാജ്യത്തിന്റെ മതപരമായ പൈതൃകം സംരക്ഷിക്കപ്പെടുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു’. ട്രംപ് പറഞ്ഞു.

ക്രിസ്തുമസ്സ് കാലത്ത് 'സന്തോഷകരമായ അവധിദിനാശംസകള്‍' (Happy Holidays) എന്ന് ആശംസിക്കുന്നതിനു പകരം 'ആനന്ദകരമായ ക്രിസ്തുമസ്സ് ആശംസകള്‍' (Merry Christmas) എന്നാണ് ആശംസിക്കേണ്ടതെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. മതസംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്ന ജോണ്‍സണ്‍ ഭേദഗതിയെ റദ്ദാക്കിയ തന്‍റെ നടപടിയേയും, സ്ത്രീകളായ ജോലിക്കാര്‍ക്ക് തങ്ങളുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ജനനനിയന്ത്രണം വേണ്ടെന്നു വെക്കുവാനുള്ള അവകാശം നല്‍കുന്നതിനായുള്ള തന്റെ ശ്രമങ്ങളേയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.


Related Articles »