News - 2024

പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം 18മുതല്‍

സ്വന്തം ലേഖകന്‍ 15-10-2017 - Sunday

ബെര്‍ലിന്‍: പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുടെ അധ്യക്ഷന്മാരുടെ സമ്മേളനം 18 മുതല്‍ 22വരെ ജര്‍മനിയിലെ ബെര്‍ലിനില്‍ നടക്കും. സമ്മേളനത്തില്‍ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവാ, കോപ്റ്റിക് പാത്രിയര്‍ക്കീസ് പോപ് തവദ്രോസ് രണ്ടാമന്‍, അര്‍മേനിയന്‍ കാതോലിക്ക കരേകിന്‍ ദ്വിതീയന്‍, കേരളത്തില്‍നിന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ തുടങ്ങിയവര്‍ സംബന്ധിക്കും.

സമ്മേളനത്തിന്റെ പ്രാരംഭദിനമായ 18നു സഭാധ്യക്ഷന്മാര്‍ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റെയ്ന്‍മെയ്‌റെ സന്ദര്‍ശിക്കുന്നുണ്ട്. 20നു ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ 'പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ ക്രൈസ്തവസഭകളുടെ ഭാവി' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. 'സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമന്‍ ക്രൈസ്തവരുടെ സ്വത്വം' എന്ന വിഷയത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.


Related Articles »