News - 2024

ശക്തമായ അഗ്നിബാധയില്‍ പോറല്‍ പോലും എല്‍ക്കാതെ ചാപ്പല്‍

സ്വന്തം ലേഖകന്‍ 21-10-2017 - Saturday

കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയുടെ വടക്കന്‍ ഭാഗത്തുള്ള നാപ്പാ കൗണ്ടിയില്‍ ശക്തമായ അഗ്നിബാധയില്‍ പോറല്‍ പോലും എല്‍ക്കാതെ കുടുംബ ചാപ്പല്‍. കഴിഞ്ഞ ഒരാഴ്ചയായി ഭീതി പടര്‍ത്തിക്കൊണ്ട് കത്തിപ്പടരുന്ന കാട്ടുതീ ഒരുപാട് നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ജീവഹാനിയുടേയും, നാശനഷ്ടങ്ങളുടേയും വാര്‍ത്തകള്‍ക്കിടയിലും കാട്ടുതീയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കത്തോലിക്കാ കുടുംബ ചാപ്പലിന്റെ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 9 തിങ്കളാഴ്ചയാണ് വാര്‍ത്തയ്ക്കു ആസ്പദമായ സംഭവം ഉണ്ടായത്.

ചുറ്റുമുള്ള കെട്ടിടങ്ങള്‍ അഗ്നിക്കിരയായിട്ടും, കത്തോലിക്ക പ്രേഷിത പ്രവര്‍ത്തകനായ ജോസഫ് സിയാംബ്രായുടെ കുടുംബ ചാപ്പലാണ് ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ജോസഫ് സിയാംബ്രാ തന്നെയാണ് ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വസ്തുവകകളും അടുത്തുള്ള പ്രദേശങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ചാപ്പലില്‍ ഒരു പോറല്‍ പോലും എറ്റിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. മുന്‍പ് സ്വവര്‍ഗ്ഗരതിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന താന്‍ ഇപ്പോള്‍ മാനസാന്തരപ്പെട്ട് സ്വവര്‍ഗ്ഗരതിക്കാരെ നേര്‍വഴിയിലേക്ക് നയിക്കുവാനുള്ള യത്നത്തിലാണെന്ന് സിയാംബ്രാ പറഞ്ഞു.


Related Articles »