News - 2025
പ്രാര്‍ത്ഥനാലയം തകര്‍ത്ത സംഭവം: അഞ്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍ 12-12-2017 - Tuesday
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍പാളയത്ത് ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ത്ഥനാലയം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവുള്‍പ്പെടെ ആര്‍എസ്എസ് ഹിന്ദുമുന്നണി പ്രവര്‍ത്തകരായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശശികുമാര്‍, ചന്ദ്രശേഖരന്‍, വിനോദ് കുമാര്‍, കവിത, ശെല്‍വം എന്നിവരെയാണ് പെരിയനായ്ക്കന്‍പാളയം പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ പള്ളിയുടെ ജനാലകള്‍, വാതിലുകള്‍, കസേരകള്‍ എന്നിവ നശിപ്പിക്കപ്പെട്ടിരിന്നു.
അക്രമത്തില്‍ രണ്ടുപേര്‍ക്കു കാര്യമായ പരിക്കേറ്റിരുന്നു. കാര്‍ത്തിക്, റബേക്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ റബേക്ക കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ത്തിക്കിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഘപരിവാറിന്റെ ശക്തമായ ഭീഷണിയെ തുടര്‍ന്നു വന്‍പോലീസ് കാവലിലാണ് പുതുവാഴ്വ് ദീര്‍ഘ ദര്‍ശനസഭ എന്നപേരിലുള്ള ഈ പ്രാര്‍ത്ഥനാലയം ഇവിടെ പ്രാര്‍ത്ഥന നടത്തിയിരിന്നത്. ഇരുപതോളം പേരടങ്ങുന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ സംഘമാണ് ക്രിസ്തുമസ് ആഘോഷത്തിനിടെ ആക്രമണം നടത്തിയത്.