2017 ഫെബ്രുവരി 7-ന് ബുര്‍ക്കിനാ ഫാസോയുടെ അതിര്‍ത്തിക്കടുത്ത് തെക്കന്‍ മാലിയിലെ കരങ്ങാസ്സോയിലെ ഭവനത്തില്‍ നിന്നുമാണ് ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയ സെസില്ലയെ ജിഹാദികള്‍ തട്ടിക്കൊണ്ട് പോയത്. ആതുരസേവനം, അനാഥകുട്ടികളുടെ സംരക്ഷണം തുടങ്ങിയ സാമൂഹ്യസേവന മേഖലകളില്‍ വര്‍ഷങ്ങളായി മാലിയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിവരികയായിരുന്നു സിസ്റ്റര്‍ സെസില്ല. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനത്തിന് മുന്‍പായി കഴിഞ്ഞ ജൂലൈ മാസത്തിലും സിസ്റ്റര്‍ സെസ്സില്ലയുടെ വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടിരുന്നു.
News
"എന്നെ മോചിപ്പിക്കുവാന്‍ സഹായിക്കണം": അല്‍ക്വയ്ദ തടവില്‍ കന്യാസ്ത്രീ ഫ്രാന്‍സിസ് പാപ്പയോട്
സ്വന്തം ലേഖകന്‍ 31-01-2018 - Wednesday
ബൊഗോട്ട: കഴിഞ്ഞ വര്‍ഷം മാലിയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ കൊളംബിയന്‍ കന്യാസ്ത്രീ ഫ്രാന്‍സിസ് പാപ്പായോട് സഹായം അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നു. സിസ്റ്റര്‍ ഗ്ലോറിയ സെസില്ല നാര്‍വേസ് എന്ന കന്യാസ്ത്രീയാണ് പാപ്പയുടെ സഹായം യാചിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്ന്‍ ജിഹാദി വെബ്സൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വെളിപ്പെടുത്തി.
“എന്നെ സ്വതന്ത്രയാക്കുവാന്‍ സഹായിക്കണം, അങ്ങയുടെ കഴിവിന്റെ പരമാവധി ശ്രമിച്ച് അവരില്‍ നിന്നും എന്നെ മോചിപ്പിക്കണം” എന്ന് ഫ്രാന്‍സിസ് പാപ്പായോട് സിസ്റ്റര്‍ ഗ്ലോറിയ അപേക്ഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. 'നിങ്ങള്‍ ഞങ്ങളെ കൊല്ലുന്നപോലെ, ഞങ്ങള്‍ നിങ്ങളേയും കൊല്ലും. നിങ്ങള്‍ ഞങ്ങളെ തടവിലാക്കുന്നത് പോലെ ഞങ്ങള്‍ നിങ്ങളേയും തടവിലാക്കും' എന്ന ഒസാമ ബിന്‍ ലാദന്റെ വാക്യത്തിന്റെ അകമ്പടിയോടെയാണ് അല്‍ക്വയ്ദയുടെ വീഡിയോ അവസാനിക്കുന്നത്.
പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രമാക്കിയുള്ള ‘ഗ്രൂപ്പ് റ്റു സപ്പോര്‍ട്ട് ഇസ്ലാം ആന്‍ഡ് മുസ്ലീം (GSIM) എന്ന ഇസ്ളാമിക സംഘടന സിസ്റ്റര്‍ സെസില്ല തങ്ങളുടെ പക്കലുണ്ടെന്ന് മുന്‍പ് അവകാശപ്പെട്ടിരിന്നു. മോചനത്തിനാവശ്യമായ പണം നല്‍കിയാല്‍ സിസ്റ്റര്‍ സെസില്ലയെ മോചിപ്പിക്കാമെന്ന് സിസ്റ്ററിന്റെ കുടുംബത്തെ ഇസ്ളാമിക സംഘടനയുടെ വക്താവും അറിയിച്ചിരിന്നു. സാമ്രാജ്യത്വ ശക്തിളേയോ, ‘ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്സ്’ പോലെയുള്ള ചാരിറ്റി സംഘടനളേയോ ഇക്കാര്യത്തില്‍ ഇടപെടുത്തരുതെന്ന മുന്നറിയിപ്പും അറിയിപ്പിനോടൊപ്പമുണ്ടായിരുന്നു.