News - 2025

ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം സമാപിച്ചു

സ്വന്തം ലേഖകന്‍ 23-02-2018 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നിന്ന് മുപ്പതുകിലോമീറ്റര്‍ തെക്കു മാറി സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തില്‍ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം സമാപിച്ചു. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ധ്യാനം ഇന്നാണ് സമാപിച്ചത്. ധ്യാനത്തില്‍ പാപ്പയോടൊപ്പം റോമന്‍ കൂരിയ അംഗങ്ങളും പങ്കെടുത്തിരിന്നു. പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ ഉപാദ്ധ്യക്ഷനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ജൊസേ ടൊളെന്തീനൊ മെന്തോണ്‍സയാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്.

ധ്യാനത്തിന്‍റെ സമാപനത്തില്‍ മാര്‍പാപ്പ ഫാ. ജൊസേ ടൊളെന്തീനൊയ്ക്കു കൃതജ്ഞത അര്‍പ്പിച്ചു. സഭ പരിശുദ്ധാത്മാവിനുള്ള ഒരു കൂടല്ലായെന്നും മറിച്ച് പരിശുദ്ധാരൂപി പുറത്തേക്കു പറക്കുകയും പുറത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും ഓര്‍മ്മപ്പെടുത്തിയതിനു നന്ദി അര്‍പ്പിക്കുന്നതായി പാപ്പ പറഞ്ഞു. ലൗകികമായ ഉദ്യോഗസ്ഥമേധാവിത്വത്താല്‍ സഭയെ തരംതാഴ്ത്തരുതെന്നും പരിശുദ്ധാരൂപി അവിശ്വാസികളിലും വിജാതീയരിലും ഭിന്ന മതസ്ഥരിലും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ചതിനും പാപ്പ ധ്യാനഗുരുവിന് നന്ദി പ്രകാശിപ്പിച്ചു. റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയുള്ള ഇന്നത്തെ പ്രാര്‍ത്ഥനദിനത്തെ കുറിച്ചും സന്ദേശത്തിന്റെ ആരംഭത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചിരിന്നു.


Related Articles »