News - 2025

വിശുദ്ധ പാദ്രെ പിയോടൊപ്പം സേവനം ചെയ്ത കന്യാസ്ത്രീ അന്തരിച്ചു

സ്വന്തം ലേഖകന്‍ 09-03-2018 - Friday

സാന്‍ ജിയോവാന്നീ റോടോണ്ടോ: വിശുദ്ധ പാദ്രെ പിയോ ആരംഭിച്ച ആശുപത്രിയിൽ വിശുദ്ധനോടൊപ്പം സേവനം ചെയ്ത കന്യാസ്ത്രീ, സിസ്റ്റർ കോൺസോലറ്റ ഡി സാന്റോ അന്തരിച്ചു. 101 വയസായിരുന്നു. മാര്‍ച്ച് രണ്ടിന് അന്തരിച്ച സിസ്റ്ററിന്റെ മരണവാര്‍ത്ത ഇറ്റാലിയന്‍ മാധ്യമമായ അവ്നീറാണ് പുറംലോകത്തെ അറിയിച്ചത്. വിശുദ്ധ പാദ്രെ പിയോയോടൊപ്പവും മറ്റുമായി ഇരുപതു വര്‍ഷത്തോളമാണ് കാസ സോലിയേ ഡെല്ലാ സോഫെറസാസ എന്ന ആശുപത്രിയില്‍ സിസ്റ്റർ കോൺസോലറ്റ രോഗികളെ ശുശ്രൂഷിച്ചത്. 1916-ൽ ഇറ്റലിയിലെ സാന്‍റ് ഇറാമോ അൽ കൊളലില്‍ മാതാപിതാക്കളുടെ 10 മക്കളില്‍ ഏറ്റവും ഇളയവളായാണ് സിസ്റ്റർ കോൺസിലാറ്റ ഡി സാന്റോയുടെ ജനനം. 1936- ൽ തിരുഹൃദയ സന്യാസ സമൂഹത്തിൽ ചേർന്നു.

പിന്നീട് വിശുദ്ധ പാദ്രെ പിയോയുടെ “കാസ സോലിയേ ഡെല്ലാ സോഫെറസാസ” എന്ന ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുവാൻ തീരുമാനിക്കുകയായിരിന്നു. 1955 സെപ്തംബറിൽ, ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലമായ സാൻ ജിയോവാനി റോത്തോൻഡോയിലെത്തിയ ആകെ മൂന്നു സമര്‍പ്പിതരില്‍ ഒരാളായിരുന്നു സിസ്റ്റർ കോൺസോലറ്റ. പാദ്രെ പിയോയോടൊപ്പമുള്ള സേവനത്തിന്റെ സമയമടക്കം 20 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം 1975-ല്‍ സിസ്റ്റര്‍ വിരമിക്കുകയായിരിന്നു. പിന്നീട് നല്‍മരണത്തിന് ഒരുങ്ങുന്നതിനായി കപ്പൂച്ചിൻ സന്യസ്തരോടൊപ്പം ചേര്‍ന്നു. പ്രാര്‍ത്ഥനയും ത്യാഗവുമായി ജീവിതം നീക്കിയ സിസ്റ്റര്‍ മാര്‍ച്ച് 2നു ദൈവസന്നിധിയിലേക്ക് യാത്രയാകുകയായിരിന്നു.


Related Articles »