News - 2025

ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ കാള്‍ ലെഹ്മന്‍ വിടവാങ്ങി

സ്വന്തം ലേഖകന്‍ 12-03-2018 - Monday

ബെര്‍ലിന്‍: ജര്‍മ്മന്‍ ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ അധ്യക്ഷനും മെയ്ന്‍സ് രൂപതയുടെ മുന്‍ ബിഷപ്പുമായ കാള്‍ ലെഹ്മന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരിന്നു. 2016ല്‍ രൂപതാ നേതൃത്വത്തില്‍ നിന്നും വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായിരിന്നു. 21നു മെയ്ന്‍സ് കത്തീഡ്രലില്‍ മൃതസംസ്ക്കാരം നടക്കും. 20 വര്‍ഷം ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി അദ്ദേഹം സേവനം ചെയ്തിരുന്നു. മുണ്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ലോക പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനായിരിന്ന ഫാ. കാള്‍ റാനര്‍ എസ്‌ജെയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മെയ്ന്‍സിലെ ജൊഹാനിസ് ഗുട്ടന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, ആല്‍ബര്‍ട്ട് ലുഡ്വിഗ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1983ല്‍ മെയ്ന്‍സ് ബിഷപ്പായി അഭിഷിക്തനായി. 2001ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി.


Related Articles »