News - 2025

ബംഗളൂരു അതിരൂപതയെ ഡോ. പീറ്റര്‍ മച്ചാഡോ നയിക്കും

സ്വന്തം ലേഖകന്‍ 20-03-2018 - Tuesday

വത്തിക്കാന്‍ സിറ്റി: ബെല്‍ഗാം രൂപതയുടെ ബിഷപ്പായിരിന്ന ഡോ. പീറ്റര്‍ മച്ചാഡോയെ ബംഗളൂരു ആര്‍ച്ച്ബിഷപ്പായി നിയമിച്ചു. നിലവിലെ മെത്രാന്‍ ഡോ. ബെര്‍ണാര്‍ഡ് ബ്ലാസിയൂസ് മൊറാസ് പ്രായപരിധി എത്തിയതിനെത്തുടര്‍ന്നു സമര്‍പ്പിച്ച രാജി സ്വീകരിച്ചാണ് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഡോ. മച്ചാഡോ സ്ഥാനമേല്‍ക്കും വരെ ഡോ. മൊറാസ് അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി തുടരും.

1954 മേയ് 26നു ഹൊന്നവാറിലാണ് ഡോ. മച്ചാഡോയുടെ ജനനം. 1978 ഡിസംബര്‍ 8നു പൗരോഹിത്യം സ്വീകരിച്ചു. 2006 മാര്‍ച്ച് 30നു ബെല്‍ഗാം ബിഷപ്പായി അഭിഷിക്തനായി. കാനന്‍ ലോയില്‍ ഡോക്ടറേറ്റുള്ള ഇദ്ദേഹം പ്രൊക്യൂറേറ്റര്‍, കോണ്‍സുലേറ്റര്‍, അല്മായര്‍ക്കുള്ള കര്‍ണാടക ബിഷപ്പ്സ് കൗണ്‍സില്‍ കമ്മീഷന്റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.


Related Articles »