News - 2020

ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ യു‌എന്‍ നീക്കം

സ്വന്തം ലേഖകന്‍ 21-03-2018 - Wednesday

ന്യൂയോര്‍ക്ക്: ലൈംഗീക വിദ്യാഭ്യാസത്തെ കുറിച്ചുള്ള അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗരതി, തുടങ്ങിയവയെ കുറിച്ച് കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനുള്ള നീക്കവുമായി ഐക്യരാഷ്ട്ര സഭ. നിരവധി അംഗരാജ്യങ്ങളുടെ എതിര്‍പ്പിനെ പോലും മാനിക്കാതെയാണ് കുട്ടികള്‍ക്ക് തെറ്റായ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്നതിന് യു‌എന്‍ ശ്രമിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ യുഎസ് വിഭാഗമായ ‘പ്ലാന്‍ഡ് പാരന്റ്ഹുഡ്’ ന്റെ രഹസ്യ അജണ്ടകളെ സഹായിക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റ പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.

ഈ ലക്ഷ്യത്തെ മുന്‍നിറുത്തി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനെസ്കോ, 2009 മുതല്‍ നിലനിന്നിരുന്ന ലൈംഗീകവിദ്യാഭ്യാസ മാര്‍ഗ്ഗരേഖയായ ‘സമഗ്ര ലൈംഗീക വിദ്യാഭ്യാസം’ (CSE) മെന്ന മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തുകയും പുനര്‍നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവതലമുറയെ ആകെ വഴിതെറ്റിക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ ലൈംഗീക വിദ്യാഭ്യാസ പദ്ധതിയെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ലോകത്തെ ഏറ്റവും ശക്തമായ സംഘടനകളിലൊന്നില്‍ നിന്നും നിഷ്കളങ്കരായ കുട്ടികള്‍ക്കു നേരെയുള്ള അനീതിയാണിതെന്നാണ് ഫാമിലി വാച്ച് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റായ ഷാരോണ്‍ സ്റ്റോണിന്റെ പ്രതികരണം.

നാലോ അഞ്ചോ വയസ്സുമാത്രം പ്രായമുള്ള കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ ഇനിമുതല്‍ എ‌ബി‌സി പാട്ടിനൊപ്പം, സ്വവര്‍ഗ്ഗാനുരാഗി കുട്ടികളെ എങ്ങനെ വളര്‍ത്തും?, സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്‍മാര്‍ക്ക് എങ്ങനെ മാതാപിതാക്കളാകുവാന്‍ കഴിയും? എന്നിവയൊക്കെ പഠിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. ഇത്തരം നടപടികള്‍ അഞ്ചുവയസ്സുള്ള കുട്ടിക്ക് സ്വവര്‍ഗ്ഗലൈംഗീകത ശരിയാണെന്ന് ചിന്തിക്കേണ്ട അവസ്ഥ സംജാതമാക്കിയേക്കും. ‘ഇന്റര്‍നാഷണല്‍ ടെക്നിക്കല്‍ ഗൈഡന്‍സ് ഓണ്‍ സെക്ഷ്വാലിറ്റി എഡ്യൂക്കേഷന്‍’ മാര്‍ഗ്ഗരേഖയെ പരിഗണിക്കാതെ പോകുന്ന ഈ പദ്ധതി കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളെ പോലും സ്വയംഭോഗം, ഭ്രൂണഹത്യ, സ്വവര്‍ഗ്ഗരതി, ഗര്‍ഭനിരോധനം, വിവാഹേതര ലൈംഗീകബന്ധം തുടങ്ങിയവയുമായി പരിചയപ്പെടുത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

'എന്റെ ശരീരം.. എന്റെ ഇഷ്ടം’ എന്ന ചിന്ത ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ കുത്തിവെക്കുവാനുള്ള ശ്രമം കൂടിയായാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയെ എല്ലാവരും നോക്കുന്നത്. തങ്ങള്‍ക്കിഷ്ടമുള്ള ആരെ വേണമെങ്കിലും സ്നേഹിക്കാം, ആരുമായും ലൈംഗീക ബന്ധത്തിലേര്‍പ്പെടാം എന്ന ചിന്ത കുട്ടികളില്‍ വളര്‍ത്താന്‍ പുതിയ ലൈംഗീക വിദ്യാഭ്യാസ മാര്‍ഗ്ഗരേഖ കാരണമായേക്കുമെന്നും വിവിധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭഛിദ്രത്തെ മിക്കപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഐക്യരാഷ്ട്ര സഭ പുതിയ നടപടിയിലൂടെ മറ്റൊരു തിന്മയെ കൂടി പ്രോത്സാഹിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.


Related Articles »