News - 2025
മിഷ്ണറി സന്യസ്ഥ സംഗമം 13ന്
സ്വന്തം ലേഖകന്‍ 03-04-2018 - Tuesday
കണ്ണൂര്‍: കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷ്ണറി സന്യസ്ഥ സംഗമം 13നു കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ഞൂറോളം മിഷ്ണറി സന്യസ്ഥര്‍ സംഗമത്തില്‍ പങ്കെടുക്കും. 13നു രാവിലെ 10.30 ന് ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശ്രീപുരം സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 'ക്‌നാനായ പ്രേഷിതത്വം മിഷന്‍ മേഖലയില്‍' എന്ന വിഷയത്തില്‍ റവ. ഡോ. സ്റ്റീഫന്‍ ജയരാജ് സെമിനാര്‍ നയിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഗ്വാളിയര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട്, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മലബാറിലെ വിവിധ ഭാഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്നവരും മലബാര്‍ കുടിയേറ്റത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ മലബാറില്‍ സേവനം ചെയ്തിട്ടുള്ളവരും മലബാറിലെ വിവിധ ഇടവകകളില്‍ അംഗങ്ങളായിടുള്ളവരുമായ സന്യസ്ഥരുടെയും കോട്ടയം അതിരൂപതയില്‍ നന്നു മിഷന്‍ രംഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ മിഷ്ണറിമാരുടെയും കൂട്ടായ്മയാണ് സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത്.