News - 2025
ഫ്രാന്‍സിസ് പാപ്പയ്ക്കു ഫ്രഞ്ച് പുരസ്കാരം
സ്വന്തം ലേഖകന്‍ 05-04-2018 - Thursday
പാരീസ്: 2018-ലെ യൂറോപ്യന്‍ സാഹിത്യ സമിതിയുടെ ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്കാരം ഫ്രാന്‍സിസ് പാപ്പക്ക്. ഇന്നലെ രാവിലെയാണ് ഫ്രാന്‍സിലെ മെഡിറ്ററേനിയ ഫൌണ്ടേഷന്‍ ഫോര്‍ ലിറ്ററേച്ചര്‍ നല്‍കുന്ന ആത്മീയതയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ജനങ്ങളുമായി പാപ്പയുടെ അടുത്ത് ഇടപഴകുന്ന കൂടിക്കാഴ്ചകള്‍, മനുഷ്യാന്തസ്സിനെ ബഹുമാനിക്കുന്ന നന്മയുടെ വഴികള്‍ തെളിയിക്കുന്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് പാപ്പയ്ക്ക് പുരസ്ക്കാരം നല്‍കുന്നതെന്ന് സംഘടന വ്യക്തമാക്കി.
ഭൂമിയും പരിസ്ഥിതിസംരക്ഷണവും, ലോകത്തെ അസമത്വം, മതാന്തരസംവാദവും സഭകളുടെ ഐക്യം എന്നിവയെയും മനുഷ്യരെ മുഴുവന്‍ സ്വാധീനിക്കുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും പാപ്പയെ പുരസ്ക്കാര ജേതാവായി തിരഞ്ഞെടുക്കുന്നതിന് കാരണമായതായി യൂറോപ്യന്‍ സാഹിത്യ സമിതി പ്രഖ്യാപന പത്രികയില്‍ കുറിച്ചു.