India - 2025

മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം ഇന്ന്

സ്വന്തം ലേഖകന്‍ 20-04-2018 - Friday

തിരുവല്ല: ബുധനാഴ്ച കാലംചെയ്ത മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷനുമായ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം ഇന്നു രാവിലെ നടക്കും. തിരുവല്ല എസ്സിഎസ് അങ്കണത്തിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോടു ചേര്‍ന്നാണ് കബറടക്കം. സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ രാവിലെ 8.30ന് മൂന്നാംഭാഗ കബറടക്ക ശുശ്രൂഷ ആരംഭിക്കും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലാണു കബറടക്ക ശുശ്രൂഷകള്‍. സഭയിലെ മറ്റു ബിഷപ്പുമാര്‍ സഹകാര്‍മികരാകും. ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തും.

മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, യാക്കോബായ സഭ സുനഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് അടക്കം നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ഇന്നലെ തി​​​​രു​​​​വ​​​​ല്ല സെ​​​​ന്‍റ് തോ​​​​മ​​​​സ് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ എത്തിയത്.


Related Articles »