News - 2025
ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതു ചെയ്യുന്നില്ല: സിബിസിഐ
സ്വന്തം ലേഖകന്‍ 26-05-2018 - Saturday
ന്യൂഡല്‍ഹി: ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതു ചെയ്യുന്നില്ലായെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം സര്‍ക്കാരുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തണമെന്ന ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോയുടെ കുറിപ്പിന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്ന് സൂചിപ്പിച്ച സിബിസിഐ പ്രസിഡന്റ് സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദര്‍ശിച്ചു കര്‍ദ്ദിനാള്‍ ചര്‍ച്ച നടത്തിയിരിന്നു. സിബിസിഐ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുള്ള സൗഹൃദ കൂടിക്കാഴ്ചയാണ് രാജ്‌നാഥുമായി നടത്തിയതെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.