News - 2025
നവ കര്‍ദ്ദിനാളുമാര്‍ക്കു ഇറ്റാലിയന്‍ പ്രസിഡന്‍റിന്റെ സ്വീകരണം
സ്വന്തം ലേഖകന്‍ 14-07-2018 - Saturday
റോം: ഇറ്റലിക്ക് ലഭിച്ച പുതിയ കര്‍ദ്ദിനാളുമാര്‍ക്കു സ്വീകരണം നല്‍കികൊണ്ട് ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മാറ്റെറല്ല. ജൂലൈ 11 ബുധനാഴ്ചയാണ് മൂന്നു കര്‍ദ്ദിനാളുമാര്‍ക്ക് പ്രസിഡന്‍റിന്‍റെ മന്ദിരമായ റോമിലെ 'കുരിനാലേ' കൊട്ടാരത്തില്‍ സ്വീകരണം നല്‍കിയത്. റോമിലെ വികാരി ജനറാള്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, അക്വീല അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഗ്വിസെപ്പെ പെട്രോച്ചി എന്നിവരാണ് ഇറ്റലിയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഇറ്റലിയിലേയ്ക്കുള്ള വത്തിക്കാന്‍റെ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് എമില്‍ പോള്‍ ഷെറീഗ്, വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ സ്ഥാനപതി പിയട്രോ സെബസ്തീനി എന്നിവരും പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരം കുരിനാലെ കൊട്ടാരത്തിലെത്തിയിരിന്നു. ഇറ്റലിക്കാരായ നവകര്‍ദ്ദിനാളന്മാരെ പ്രസിഡന്‍റ് ആദരിക്കുന്ന പതിവിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ജൂണ്‍ 28നാണ് നവ കര്‍ദ്ദിനാളുമാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ പുതിയ ദൗത്യം ഏൽപ്പിച്ചത്.