News - 2025

കൊളംബിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 28-07-2018 - Saturday

മെഡലിൻ: തെക്കൻ അമേരിക്കൻ രാഷ്ട്രമായ കൊളംബിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. ബെത്ലേഹം ലോസ് അൽമൻഡ്രോസിലെ ഫാ. ജോൺ ഫ്രെഡി ഗാര്‍സിയോ ജറമിലോയാണ് ജൂലൈ 25 ന് താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്പതുകാരനായ ഫാ. ഗാര്‍സിയ അപാർടാഡോ രൂപത വൈദികനാണ്.

സെന്‍റ് ഇഗ്നേഷ്യസ് ലയോള സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്ന വൈദികന്റെ വിയോഗത്തിൽ അതീവ ദുഃഖത്തിലാണ് അപാർടാഡോ രൂപത. മോഷണശ്രമം തടയുന്നതിനിടെ വൈദികൻ വധിക്കപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം.

More Archives >>

Page 1 of 345