Faith And Reason - 2024

ക്രിസ്തീയ പാരമ്പര്യം സംരക്ഷിക്കണം: യൂറോപ്യൻ രാജ്യങ്ങളോട് വീണ്ടും ഹംഗേറിയൻ പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 04-08-2018 - Saturday

ബുഡാപെസ്റ്റ്: ക്രിസ്തീയ പാരമ്പര്യം സംരക്ഷിക്കണമെന്നു മധ്യ യൂറോപ്യൻ രാജ്യങ്ങളോട് വീണ്ടും ആഹ്വാനം ചെയ്ത് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. യൂറോപ്യൻ രാജ്യമായ റൊമേനിയയിലെ ബെയ്ലി ടുസ്നഡ് എന്ന പ്രശസ്തമായ നഗരത്തിൽ നടന്ന ഒരു വാർഷിക സംഗമത്തിലാണ് ക്രിസ്തീയ പാരമ്പര്യം സംരക്ഷിക്കണമെന്നു വിക്ടർ ഓർബൻ അഭ്യര്‍ത്ഥിച്ചത്. ബ്രസൽസിലുളള യൂറോപ്യൻ യൂണിയൻ ഭരണകൂടത്തെ ലക്ഷ്യം വച്ച് പ്രസംഗിച്ച ഹംഗേറിയൻ പ്രധാനമന്ത്രി എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും അവരുടെ അതിർത്തി സംരക്ഷിക്കാൻ അവകാശം ഉണ്ടെന്നും പറഞ്ഞു.

പരമ്പരാഗത ക്രെെസ്തവ കുടുംബ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഓർബൻ ഒാർമപ്പെടുത്തി. യൂറോപ്യൻ സംസ്ക്കാരം എന്നത് പണ്ട് വളരെ ശക്തമായ ഒന്നായിരുന്നു. എന്നാൽ യൂറോപ്പ് അതിന്റെ ക്രൈസ്തവ അടിസ്ഥാനം മറന്നതിനാൽ ഇന്ന് അങ്ങനെ അല്ലെന്നും വിക്ടർ ഒർബൻ സൂചിപ്പിച്ചു. യൂറോപ്യൻ പാർലമെന്റിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഇലക്ഷനിൽ വലതുപക്ഷ പാർട്ടികൾ വിജയിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഒർബൻ എടുത്തു പറഞ്ഞു. ഈ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയാണ് വിക്ടർ ഓർബന്റെ പാർട്ടി ഹംഗറിയിൽ അധികാരത്തിലേറിയത്.


Related Articles »