News

കുടുംബങ്ങള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം

സ്വന്തം ലേഖകന്‍ 06-08-2018 - Monday

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍, വേദനകള്‍ പരിഹരിക്കപ്പെടുവാന്‍ വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം. കുടുംബങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ മനസ്സില്‍ നിധിയുടെ ചിത്രമാണ് ലഭിക്കുന്നതെന്നും കുടുംബങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍, ജോലിസമ്മര്‍ദ്ദം, സ്ഥാപനങ്ങള്‍ അവരോടു കാണിക്കുന്ന അനാസ്ഥ എന്നിവ അവരെ അപകടത്തില്‍ ആഴ്ത്തുന്നുവെന്നും പാപ്പ പറഞ്ഞു.

കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചാല്‍ പോരാ, വികസനത്തിനുള്ള വഴികള്‍ അവര്‍ക്കായി തുറക്കേണ്ടതാണ്. സാമ്പത്തിക വിദഗ്ദ്ധരുടെയും രാഷ്ട്രനേതാക്കളുടെയും നയങ്ങള്‍ സമൂഹത്തിന്‍റെ നിധിയായ കുടുംബങ്ങളെ തുണയ്ക്കുന്നതാകട്ടെയെന്ന് യേശുവിനോടു ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. പാപ്പ പറഞ്ഞു. 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കിയിരിക്കുന്നത്.


Related Articles »