News - 2024

ദുരിതബാധിതര്‍ക്ക് അഭയമായി ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും

സ്വന്തം ലേഖകന്‍ 17-08-2018 - Friday

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നു ദുരിതത്തിലായ ജനങ്ങള്‍ക്ക്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും തുറന്നു കൊടുത്തു. വയനാട് മക്കിയാട് ധ്യാനകേന്ദ്രം, പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം, കോട്ടയം പരിത്രാണാ ധ്യാനഭവനം തുടങ്ങീ നിരവധി ധ്യാനകേന്ദ്രങ്ങളാണ് ദുരിതബാധിതര്‍ക്ക് തങ്ങളുടെ ആലയം തുറന്ന്‍ നല്‍കിയിരിക്കുന്നത്. വൈദികരുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

സി.എം.ഐ. സഭയുടെ എല്ലാ ആശ്രമങ്ങളും കോട്ടയത്തെ വിന്‍സൻഷ്യൻ സഭയുടെ പ്രോവിന്‍ഷ്യല്‍ ഹൌസിന്റെ ക്യാമ്പസും തൃശൂര്‍ സെന്‍റ് മേരീസ് കോളേജ് വെള്ളപ്പൊക്ക കെടുതിയിൽ പെട്ടവർക്കായി തുറന്ന്‍ കൊടുത്തിട്ടുണ്ട്. താന്നിപ്പുഴ എം‌സി‌ബി‌എസ് ധ്യാനകേന്ദ്രത്തില്‍ 300 പേരോളം അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇടവകകളും വിവിധ സന്യസ്ഥ ഭവനങ്ങളും ധ്യാനകേന്ദ്രങ്ങളും ഉള്‍പ്പെടെ ആയിരകണക്കിന് ക്രിസ്തീയ സ്ഥാപനങ്ങള്‍ ദുരന്തബാധിതര്‍ക്ക് തുറന്ന്‍ നല്‍കിയിട്ടുണ്ട്.

(പ്രത്യേകം ശ്രദ്ധിയ്ക്കുക, മുകളില്‍ ദുരിതാശ്വാസ ക്യാംപുകളായി തുറന്നു നല്‍കിയതായി സൂചിപ്പിച്ചിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും പേരുകള്‍ അപൂര്‍ണ്ണമാണ്. ആയിരകണക്കിന് ക്രിസ്തീയ സ്ഥാപനങ്ങള്‍ ഇതിനോടകം തുറന്നു നല്‍കിയിട്ടുണ്ട്.)


Related Articles »