News - 2025

കേരളത്തെ സഹായിക്കണം; ദേശീയ മാധ്യമങ്ങളില്‍ പരസ്യവുമായി ഡല്‍ഹി സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 20-08-2018 - Monday

ന്യൂഡല്‍ഹി: കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ വ്യത്യസ്ഥ ഇടപെടല്‍. അരപ്പേജ് പരസ്യത്തില്‍ കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ സഹോദരീ സഹോദരന്‍മാരെ സഹായിക്കാന്‍ നിങ്ങള്‍ മഹാമനസ്‌കത കാണിക്കണമെന്നാണ് പത്രത്തിലൂടെ മുഖ്യമന്ത്രി കേജരിവാള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സഹായം പണമായോ, വസ്ത്രങ്ങളായോ എങ്ങനെ വേണമെങ്കിലും നല്‍കാമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ എസ്ഡിഎം ഓഫീസുകളിലും സഹായങ്ങള്‍ കൈമാറാമെന്നും പരസ്യത്തിലുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും മറ്റു കാര്യങ്ങളും വ്യക്തമായി തന്നെ പരസ്യത്തിലുണ്ട്.


Related Articles »