News - 2025
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാര്‍ അത്തനാസിയോസ് അന്തരിച്ചു
സ്വന്തം ലേഖകന്‍ 24-08-2018 - Friday
കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍നിന്നു വീണു മരിച്ചു. ഗുജറാത്തില്‍ നിന്ന് മടങ്ങിവരും വഴി പുലര്‍ച്ചെ ആറിനായിരുന്നു അപകടം. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും സൗത്ത് സ്‌റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണു സംഭവം. സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികില്‍ നില്‍ക്കവേ പുറത്തേക്ക് തെറിക്കുകയായിരുന്നു. ഭൗതിക ശരീരം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതസംസ്ക്കാരം പിന്നീട് തീരുമാനിക്കും.