India - 2025

മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ വേര്‍പ്പാടില്‍ അനുശോചന പ്രവാഹം

സ്വന്തം ലേഖകന്‍ 25-08-2018 - Saturday

തിരുവല്ല: തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ വേര്‍പ്പാടില്‍ ദുഃഖം രേഖപ്പെടുത്തി സഭാനേതാക്കള്‍. അപ്രതീക്ഷിത വേര്‍പാട് വേദനാജനകമാണെന്നും വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഇടപെടലുകളും സമൂഹത്തിനു മുതല്‍ക്കൂട്ടാണെന്നും തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പ്രതികരിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ ജോസഫ് പവ്വത്തിലും ദുഃഖം രേഖപ്പെടുത്തി.

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും ധീരവും ശക്തവുമായ നേതൃത്വം നല്കികൊണ്ടിരുന്ന അജപാലകനായിരുന്നു അത്തനാസിയൂസ് തിരുമേനിയെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കഠിനാധ്വാനിയുമായ തിരുമേനി സഭയ്ക്കും സമൂഹത്തിനും നല്കിശയിട്ടുള്ള മഹത്തായ സംഭാവനകള്‍ എക്കാലവും ഓര്‍ക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ ഉഷ്മളമായ സഹോദര്യവും സൗഹൃദവും പ്രത്യേകം അനുസ്മരിക്കുന്നുവെന്നും മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.


Related Articles »