News - 2025
മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ; ഈ വര്‍ഷം നാലാമത്തേത്
സ്വന്തം ലേഖകന്‍ 28-08-2018 - Tuesday
മെക്‌സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ. ഒരാഴ്ച മുമ്പ് കാണാതായ ഹോളി ഫാമിലി മിഷ്ണറി സഭാംഗമായ ഫാ. മിഗേല്‍ ജെരാര്‍ഡോ ഫ്ലോറെസ് (39) എന്ന വൈദികനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച മിഷോകാനിലെ ടയറ കാലിന്‍റ പ്രവിശ്യയില്‍ നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെടുത്തത്. മോഷണ ശ്രമത്തിനിടെ അക്രമികള്‍ വൈദികനെ കൊലപ്പെടുത്തിയതായാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അനുമാനം.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. മിഷോകാന്‍ പ്രവിശ്യയില്‍ നിന്ന്‍ 2012, 2013 വര്‍ഷങ്ങളില്‍ രണ്ടു വൈദികരെ കാണാതായിരിന്നു. ഇവരെ കുറിച്ചു അന്വേഷണം നടന്നെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചിരിന്നില്ല. വൈദികര്‍ക്ക് നേരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോ. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ 26 കത്തോലിക്ക വൈദികരാണ് രാജ്യത്തു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നാല് പേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടവരാണ്.