News - 2024

ക്രെെസ്തവ വിശ്വാസത്തെ വീണ്ടും നിന്ദിച്ച് നെറ്റ്ഫ്ളിക്സ്; പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖകന്‍ 03-09-2018 - Monday

കാലിഫോര്‍ണിയ: ക്രെെസ്തവ വിശ്വാസത്തെ അവഹേളിച്ച് നിന്ദാപരമായ പരിപാടി സംപ്രേഷണം ചെയ്ത ഓൺലൈൻ സ്ട്രീമിങ് സർവീസായ നെറ്റ്ഫ്ളിക്സിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യേശുവിന്റെയും, പരിശുദ്ധാത്മാവിന്റെയും നാമം ദെെവനിന്ദാപരമായി ലെെംഗീകപരമായ പരാമർശങ്ങൾ നടത്താനായി ഉപയോഗിച്ച് ക്രെെസ്തവരെ മുഴുവൻ അപമാനിച്ച "ഇൻസാറ്റിയബിൾ" എന്ന പരമ്പരയ്ക്കെതിരെയാണ് അമേരിക്കയിൽ ജനരോക്ഷം ആളികത്തുന്നത്. "ഇൻസാറ്റിയബിൾ" എന്ന പരമ്പര സംപ്രേഷണം ചെയ്യുന്നത് നെറ്റ്ഫ്ളിക്സ് നിർത്തണമെന്നാണ് ക്രെെസ്തവ വിശ്വാസികൾ ആവശ്യപ്പെടുന്നത്.

പരമ്പര നെറ്റ്ഫ്ളിക്സ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടരലക്ഷത്തോളം ആളുകൾ ഒപ്പിട്ട ഒാൺലെെൻ പരാതി നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. പരമ്പരയിലൂടെ സ്വവര്‍ഗ്ഗലെെംഗികതയും, ഗര്‍ഭച്ഛിദ്രവും, മറ്റ് പല സാമൂഹ്യ തിൻമകളും പ്രോത്സാഹിക്കപ്പെടുന്നുണ്ട്. കൗമാരപ്രായക്കാരെയാണ് ഇൻസാറ്റിയബിൾ പരമ്പര കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇതിനു മുൻപും ക്രെെസ്തവ വിശ്വാസത്തിനെതിരെയുളള പല പരിപാടികളും നെറ്റ്ഫ്ളിക്സ് സംപ്രേഷണം ചെയ്തിരുന്നു.


Related Articles »