India - 2025
ക്രൈസ്തവ വിശ്വാസത്തെ നിന്ദിച്ച് സര്‍ക്കാര്‍ ജീവനക്കാരന്‍: തഹസീല്‍ദാര്‍ക്കു പരാതി
30-04-2020 - Thursday
ചമ്പക്കുളം: ക്രൈസ്തവ മതവികാരത്തെ വൃണപ്പെടുത്തുന്ന വിധത്തില്‍ സമൂഹ്യമാധ്യമത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വില്ലേജ് ഓഫീസ് ജീവനക്കാരനെതിരെ തഹസീല്‍ദാര്‍ക്കു പരാതി. വീഡിയോ വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് ഗ്രൂപ്പിലെ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍പ്പോലും സംഭവത്തെ ന്യായീകരിക്കാനാണ് അയാള്‍ തുനിഞ്ഞത്. വിവിധ ജാതി മത വിഭാഗത്തില്‍ ഉള്‍പ്പെട്ട നൂറിലധികം അംഗങ്ങളുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പില്‍ ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍, ക്രിസ്തുവിനെ അപമാനിച്ച് പോസ്റ്റ് ഇട്ടത് ഗുരുതരമായ തെറ്റാണെന്നും ഇയാള്‍ക്കെതിരേ നിയമപരമായും, സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചും നടപടി സ്വീകരിക്കണമെന്ന് കുട്ടനാട് തഹസില്‍ദാര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക