News - 2024

വത്തിക്കാൻ ചൈന ഉടമ്പടിയിൽ സമ്മിശ്ര പ്രതികരണം

സ്വന്തം ലേഖകന്‍ 25-09-2018 - Tuesday

ബെയ്ജിംഗ്: വത്തിക്കാൻ ചൈന ഉടമ്പടിയിൽ വിശ്വാസികൾക്കിടയില്‍ സമ്മിശ്ര പ്രതികരണം. ചൈനയിൽ കത്തോലിക്ക സഭയെ വിപുലീകരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഉടമ്പടിയെ ചിലര്‍ നോക്കികാണുമ്പോള്‍ പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ മതമർദ്ധനം തുടരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒപ്പുവെച്ച ഉടമ്പടിയിൽ ചൈനീസ് ഭരണകൂടം നിയമിച്ച ഏഴു വൈദികരെ വത്തിക്കാൻ അംഗീകരിക്കുകയും ചെങ്ങണ്ടെ രൂപത നിലവിൽ വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികള്‍ ഒരേസമയം പ്രതീക്ഷയും ആശങ്കയും പങ്കുവെക്കുന്നത്.

ചൈനയിൽ കത്തോലിക്ക വിശ്വാസം ആഴപ്പെടാൻ പുതിയ നീക്കങ്ങൾ ഉപകരിക്കുമെന്ന് സനുയാൻ ബിഷപ്പ് ഹാൻ യിങ്ങ് ജിൻ അഭിപ്രായപ്പെട്ടു. ഏകാധിപത്യം നിലനിൽക്കുന്ന ചൈനയിൽ വത്തിക്കാൻ ഇടപെടൽ മതസ്വാതന്ത്ര്യ നിയമങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബെയ്ജിംഗ് സിയോൻ ദേവാലയത്തിലെ പാസ്റ്റര്‍ ജിൻ മിങ്കരി, ചൈനയിലെ ഭരണകൂടത്തിന്റെ കടുത്ത മതനിയന്ത്രണങ്ങളിന്മേൽ ആശങ്കയറിയിച്ചു. വിശ്വാസി സമൂഹത്തെ സമ്മർദ്ധത്തിലാക്കുന്ന നീക്കളാണ് ഗവൺമെന്റിതേന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂഗർഭ സഭ അംഗീകരിക്കപ്പെടുകയും എല്ലാ രൂപതകളുടേയും ഭരണം വത്തിക്കാന് കീഴിൽ വരുമെന്ന പ്രതീക്ഷ ഏതാനും വിശ്വാസികൾ പങ്കുവെക്കുന്നുണ്ട്.

നിരീശ്വര രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചൈനയിൽ വിശ്വാസികളുടെ പ്രവർത്തനങ്ങൾ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വത്തിക്കാൻ ഉടമ്പടി. ചൈനീസ് സർക്കാർ അംഗീകരിക്കുന്നവരും എന്നാൽ വത്തിക്കാനോടു വിധേയത്വമുള്ളവരുമായ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 195l-ലാണ് ചൈന വത്തിക്കാൻ ബന്ധത്തിൽ വിള്ളലുണ്ടായത്. മെത്രാൻ നിയമനം സംബന്ധിച്ച് നിരവധി ചർച്ചകൾക്കൊടുവില്‍ ഉടമ്പടി പ്രാബല്യത്തില്‍ വരികയായിരിന്നു.


Related Articles »