News - 2024

ഇന്തോനേഷ്യന്‍ ജനതക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 05-10-2018 - Friday

വത്തിക്കാന്‍ സിറ്റി: ഭൂചലനത്തിനും സുനാമിക്കും ഇരയായ ഇന്തോനേഷ്യന്‍ ജനതക്ക് കൈത്താങ്ങുമായി ഫ്രാന്‍സിസ് പാപ്പ. സുലവേസി പ്രവിശ്യയില്‍ പ്രകൃതി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ ഒരു ലക്ഷം ഡോളറാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയത്. ഇന്തോനേഷ്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേറ്റ് വഴിയായിരിക്കും തുക ചെലവഴിക്കുക. ദുരന്തത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിട്ടവര്‍ക്കായിരിക്കും കൂടുതല്‍ പരിഗണന നല്കുകയെന്ന്‍ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്തോനേഷ്യന്‍ ജനതക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും സഹായമെത്തിക്കുവാനും കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് പാപ്പയുടെ സഹായം. അതേസമയം ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം 1500 കഴിഞ്ഞു. 70,000 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കത്തോലിക്ക സംഘടനകള്‍ ഇന്തോനേഷ്യയില്‍ സജീവമായി രംഗത്തുണ്ട്.


Related Articles »