India - 2025

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്

സ്വന്തം ലേഖകന്‍ 16-10-2018 - Tuesday

രാമപുരം: ആരാലും അറിയപ്പെടാതെ കിടന്ന ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട തേവര്‍പറന്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്. ദളിതരുടെ പുറമ്പോക്കിലെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരെ ആത്മീയമായും സാമൂഹികമായും ശക്തിപ്പെടുത്തി അവര്‍ക്ക് പുതുജീവിതമൊരുക്കിയ കുഞ്ഞച്ചന്‍ 1973 ഒക്ടോബര്‍ 16ന് 82ാം വയസിലാണ് ദിവംഗതനായത്. 2006 ഏപ്രില്‍ 30നു കുഞ്ഞച്ചനെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയായിരിന്നു.

രാമപുരം ഫൊറോന പള്ളിയില്‍ ഇന്ന്‍ തിരുനാള്‍ ശുശ്രൂഷകള്‍ നടക്കും. രാവിലെ 5.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്കു ഫാ. ജോണി എടക്കരയും 6.30നു മാര്‍ ജോസഫ് പള്ളിക്കാപറന്പിലും കാര്‍മ്മികത്വം വഹിക്കും. എട്ടു മണിക്ക് വിശുദ്ധ കുര്‍ബാനയും സന്ദേശവും വികാരി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ നല്‍കും. ഒന്‍പതിന് നേര്‍ച്ച വെഞ്ചരിപ്പ്. പത്തു മണിക്ക് അര്‍പ്പിക്കുന്ന ആഘോഷമായ റാസക്കു മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കും. 12നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30, 3.30, 4.30 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും.


Related Articles »