India - 2024

ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ വിധി സ്വാഗതാര്‍ഹം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 02-11-2018 - Friday

തൊടുപുഴ: വ്യാജ ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ലാഹോറിലെ ജയിലില്‍ കഴിഞ്ഞ ക്രൈസ്തവ വീട്ടമ്മ ആസിയ ബീബിയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ വിധി സ്വാഗതാര്‍ഹമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. പല രാജ്യങ്ങളിലും നിരവധി െ്രെകസ്തവര്‍ മതവിശ്വാസത്തിന്റെ പേരില്‍ ജയിലുകളില്‍ വിചാരണ പോലും നടത്താതെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അടിയന്തര കേന്ദ്രസമിതി ആറിന് രാവിലെ 10 മുതല്‍ ആറുവരെ പാലാരിവട്ടം പിഒസിയില്‍ ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

More Archives >>

Page 1 of 201