India - 2024
കുമ്പസാര അവഹേളനം: വിജ്ഞാന കൈരളി മാസിക കത്തിച്ച് പ്രതിഷേധം
സ്വന്തം ലേഖകന്‍ 07-11-2018 - Wednesday
കൊച്ചി: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ പാവന കൂദാശയായ കുമ്പസാരത്തെ അവഹേളിച്ചതിനെതിരെ മാസികയുടെ പകര്‍പ്പുകള്‍ കത്തിച്ചു പ്രതിഷേധിച്ചു. കൊച്ചിയില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി യോഗത്തിനു ശേഷമാണു മാസികയുടെ പകര്‍പ്പുകള്‍ കത്തിച്ചു പ്രതിഷേധിച്ചത്. കുമ്പസാരത്തെ അവഹേളിച്ചു ലേഖനം പ്രസിദ്ധികരിക്കുകയും പിന്നീട് വിശദീകരണക്കുറിപ്പില്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വി. കാര്‍ത്തികേയന്‍ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കിയതും നീതീകരിക്കാന്‍ കഴിയില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍, ട്രഷറര്‍ പി.ജെ.പാപ്പച്ചന്‍, പ്രഫ. കെ.ജെ. ജോയ്, സാജു അലക്‌സ്, ജാന്‍സണ്‍ ജോസഫ്, ജോസ് മേനാച്ചേരി, കെ.ജെ. ആന്റണി, സെലിന്‍ മുണ്ടമറ്റം, ബെന്നി ആന്റണി, ബിജു കുണ്ടുകുളം, കെ.സി. ജോര്‍ജ്, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ആന്റണി എല്‍. തൊമ്മാന, ബിറ്റി നെടുനിലം, ഫീസ്റ്റി മാമ്പിള്ളി, പീറ്റര്‍ ഞരളക്കാട്ട്, വര്‍ഗീസ് കോയിക്കര, ഡേവിസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 13ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടികള്‍ ഉണ്ടായില്ലെങ്കില്‍ 26നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.