India - 2024
മലയാളി വൈദികന്‍ കര്‍ണ്ണാടക ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
സ്വന്തം ലേഖകന്‍ 08-12-2018 - Saturday
ബംഗളൂരു: കര്‍ണാടകയിലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നോര്‍ബര്‍ട്ടൈന്‍ സന്യാസ സഭാംഗമായ മലയാളി വൈദികന്‍ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ നിയമിതനായി. തെരുവു കുട്ടികളുടെയും കുറ്റവാളികളായ കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഇക്കോ (ഇസിഎച്ച്ഒ) എന്ന സംഘടനയുടെ സ്ഥാപകനായ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായും സോഷ്യല്‍ ഓഡിറ്റിംഗ് മെംബറായും പ്രവര്‍ത്തിച്ചുവരികയാണ് പുതിയ നിയമനം.
വൈദികന്‍ ആരംഭിച്ച കര്‍ണാടകയിലും കേരളത്തിലുമായി ഇക്കോയ്ക്ക് എട്ടു ശാഖകളുണ്ട്. സ്‌പെഷ്യല്‍ ജുവൈനല്‍ ഹോം നടത്തിപ്പിനായി ഇക്കോയെയാണു കര്‍ണാടക സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മാനന്തവാടി കൂട്ടുങ്കല്‍ ദേവസ്യ- ഏലമ്മ ദമ്പതികളുടെ മകനായ റവ. ഡോ. ആന്റണിക്കു, ജുവല്‍ ഓഫ് ഇന്ത്യ-നന്മ മെട്രോ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.