India - 2024
യൂത്ത് കമ്മീഷന്റെ സെക്രട്ടറിയായി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ചുമതലയേറ്റു
സ്വന്തം ലേഖകന്‍ 09-01-2019 - Wednesday
പുനലൂർ: കെസിബിസി യൂത്ത് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും കെസിവൈഎം സംസ്ഥാന സമിതിയുടെ പുതിയ ഡയറക്ടറായും ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ചുമതലയേറ്റു. പുനലൂർ രൂപതക്കാരനായ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ഇപ്പോൾ കൊടുമൺ ഫാത്തിമ മാതാ ഇടവക വികാരിയായി സേവനം ചെയ്തുവരികയാണ്.
ചാലക്കര തോമസ് –റോസമ്മ തോമസ് ദമ്പതികളുടെ മകനായ ഇദ്ദേഹം ഇളമ്പൽ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും, ആലുവയിലെ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരിയിലുമായി വൈദീക പരിശീലനം പൂർത്തിയാക്കിയ ശേഷം 2004 മെയ് 28 -ന് ബിഷപ്പ് മത്തിയാസ് കാപ്പിലിൽ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. പുതിയ ദൌത്യത്തിന് പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തന്‍ ആശംസകള്‍ നേര്‍ന്നു.