News - 2025
ആസിയയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ റിവ്യൂ ഹര്‍ജി: പ്രാര്‍ത്ഥനയോടെ ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 25-01-2019 - Friday
ഇസ്ലാമാബാദ്: കഴിഞ്ഞ ഒക്ടോബറില്‍ മതനിന്ദാക്കേസില്‍ പാക് ക്രൈസ്തവ വനിത ആസിയാ ബീബിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ഉത്തരവിനെതിരേയുള്ള അപ്പീല്‍ സംബന്ധിച്ചുള്ള റിവ്യൂ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച വാദം കേള്‍ക്കും. വധശിക്ഷ റദ്ദാക്കി ആസിയായെ സുപ്രീംകോടതി വെറുതെ വിട്ടെങ്കിലും തീവ്ര ഇസ്ലാമിക വിശ്വാസികളുടെ പ്രക്ഷോഭത്തെ തുടര്‍ന്നു ഇപ്പോഴും രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്. ആസിയായെ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധി വന്നയുടനെ ടിഎല്‍പി സംഘടനയുടെ നേതൃത്വത്തില്‍ രാജ്യത്ത് മൂന്നുദിവസം കനത്ത പ്രക്ഷോഭം നടന്നിരിന്നു.
വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയില്‍ ആസിയായെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമെന്നും റിവ്യൂ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആസിയായ്ക്കും കുടുംബത്തിനും സഹായം വാഗ്ദാനം ചെയ്തു നിരവധി രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും പാക്കിസ്ഥാന്‍ ഭരണകൂടം അനാസ്ഥ കാണിക്കുകയാണ്. കുടുംബത്തിനു സുരക്ഷിതമായ അഭയസ്ഥാനം ലഭിക്കുവാന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍.