News - 2024

പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനം ഐതിഹാസിക പരം: ഡീഗോ മറഡോണ

സ്വന്തം ലേഖകന്‍ 03-02-2019 - Sunday

ബ്യൂണസ് അയേര്‍സ്: ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ചരിത്രപരവും ഐതിഹാസികവും ആകുമെന്ന് അർജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മാർപാപ്പ യുഎഇ സന്ദർശിക്കുന്നതിലുള്ള സന്തോഷം മറഡോണ പങ്കുവച്ചത്.

യുഎഇയിൽ ഭൂരിപക്ഷവും ഇസ്ലാം മതസ്ഥരാണെങ്കിലും ക്രൈസ്തവരുൾപ്പെടെയുള്ള ഇതരമതസ്ഥരുമായി സമാധാനത്തിലും സാഹോദര്യത്തിലുമാണ് അവർ ജീവിക്കുന്നതെന്നും സമാനമായ പല കാര്യങ്ങളിലും മികച്ച മാതൃക നൽകുന്ന രാജ്യവുമാണിതെന്നും മറഡോണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പാപ്പയോടൊപ്പമുള്ള ചിത്രസഹിതമാണ് മറഡോണ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു നല്‍കിയിരിക്കുന്നത്.


Related Articles »