News - 2025
പാപ്പയുടെ ബലിയില്‍ പങ്കെടുക്കാന്‍ അയ്യായിരം പേര്‍ക്ക് കൂടി അവസരം
സ്വന്തം ലേഖകന്‍ 04-02-2019 - Monday
അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നാളെ മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അയ്യായിരത്തോളം പേര്‍ക്കുകൂടി അവസരം ലഭിച്ചു. അവസാന അവസരം തേടി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ തടിച്ചുകൂടിയവരില്‍നിന്ന് എമിറേറ്റ്‌സ് ഐഡിയുള്ളവര്‍ക്കാണ് തല്‍സമയം റജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ ദിവസം ടിക്കറ്റ് നല്‍കിയത്. ടിക്കറ്റ് വീണ്ടും നല്‍കുന്നുണ്ടെന്ന വിവരം കേട്ടറിഞ്ഞതോടെ ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. നേരത്തെ 28,000 ടിക്കറ്റുകളാണ് സെന്‍റ് ജോസഫ് കത്തീഡ്രലിന് നേരത്തെ അനുവദിച്ചിരുന്നത്.
