News - 2025

പേപ്പല്‍ ടി ഷർട്ടും തൊപ്പിയും വാങ്ങാന്‍ വൻ തിരക്ക്

സ്വന്തം ലേഖകന്‍ 04-02-2019 - Monday

ദുബായ്: മാർപാപ്പയുടെ സന്ദർശനത്തിന്റെ ഓർമയ്ക്കായി പുറത്തിറക്കിയ ടി ഷർട്ടും തൊപ്പിയും വാങ്ങാനും വൻ തിരക്ക്. സമാധാന സന്ദേശത്തിന്റെയും മാനവ സാഹോദര്യ സമ്മേളനത്തിന്റെയും മുദ്രകൾ ആലേഖനം ചെയ്ത ടീഷർട്ടിൽ പോപ് ഫ്രാൻസിസ് എന്ന് വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. 75, 50 ദിർഹം വിലയുള്ള 2 പായ്ക്കറ്റുകളാണ് വിപണിയിലുള്ളത്. ഇതിൽ 50 ദിർഹത്തിന്റെ പായ്ക്കറ്റിൽ ടീഷർട്ടും തൊപ്പിയും മാത്രമാണുള്ളത്. 75 ദിർഹത്തിന്റേതിൽ ടീഷർട്ടിനും തൊപ്പിക്കും പുറമേ കപ്പ്, റിസ്റ്റ് ബാൻഡ് എന്നിവയുമുണ്ട്. പ്ലക്കാര്‍ഡുകള്‍, ബാനറുകള്‍, കട്ടൌട്ടുകള്‍ എന്നിവയ്ക്ക് പാപ്പ വിശുദ്ധ കുർബാന അര്‍പ്പിക്കുന്ന സഈദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ വിലക്കുണ്ട്. അതിനാല്‍ ടി ഷർട്ടും തൊപ്പിയും അണിഞ്ഞു പാപ്പയെ അഭിവാന്ദ്യം ചെയ്യാനാണ് മിക്കവരുടെയും തീരുമാനം.


Related Articles »