News - 2024

കേരള സഭയെ അഭിനന്ദിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 06-02-2019 - Wednesday

അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ അബുദാബിയിലെ ചരിത്രപരമായ ബലിയര്‍പ്പണത്തില്‍ കേരള സഭയെയും പ്രത്യേകം പരാമര്‍ശിച്ചു. സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ പേരെടുത്ത് പറഞ്ഞാണ് പാപ്പ അഭിനന്ദിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്ജ്‌ ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും പാപ്പ ബലിയര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി മുന്‍നിരയില്‍ ഉണ്ടായിരിന്നു. ഈ അവസരത്തിലാണ് പാപ്പ പ്രത്യേകം പേരെടുത്ത് പറഞ്ഞു സഭകള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചത്.


Related Articles »