India - 2025

റവ. ഡോ. ജോര്‍ജ് പ്ലാത്തോട്ടം ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ കമ്യൂണിക്കേഷന്‍ സെക്രട്ടറി

സ്വന്തം ലേഖകന്‍ 10-03-2019 - Sunday

ആലക്കോട്: ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് (എഫ്എബിഎസ്) സോഷ്യല്‍ കമ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും റേഡിയോ വേരിത്താസ് ഏഷ്യ മേധാവിയുമായി സലേഷ്യന്‍ സന്യാസസഭയുടെ ഗോഹട്ടി പ്രോവിന്‍സ് അംഗമായ റവ. ഡോ. ജോര്‍ജ് പ്ലാത്തോട്ടം എസ്ഡിബി നിയമിക്കപ്പെട്ടു. സിബിസിഐ കമ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി, നിസ്‌ക്കോര്‍ട്ട് ഡയറക്ടര്‍ എന്നീനിലകളില്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ഏഴുവര്‍ഷം റവ.ഡോ. ജോര്‍ജ് പ്ലാത്തോട്ടം പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പ്ലാത്തോട്ടം വര്‍ക്കിയുടെയും പരേതയായ അന്നമ്മയുടെയും മകനാണ്.

സാന്‍ജോസ് രൂപത ബിഷപ്പ് റവ.ഡോ.റോബര്‍ട്ട് മല്ലാരിയ ചെയര്‍മാനും മൂന്ന് ബിഷപ്പുമാര്‍ അംഗങ്ങളുമായാണ് ഫിലിപ്പീന്‍സിലെ മനില ആസ്ഥാനമായ എഫ്എബിഎസിന്റെ സോഷ്യല്‍ കമ്യൂണിക്കേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഏഷ്യയിലെ 19 മെത്രാന്‍ സമിതികള്‍ക്കും എട്ട് അസോസിയേറ്റ് സമിതികള്‍ക്കുമാണ് കോണ്‍ഫറന്‍സില്‍ അംഗത്വമുള്ളത്. ഇന്ത്യയില്‍നിന്ന് സിബിസിഐ, സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ റീത്ത് എന്നീ നാല് ബിഷപ്‌സ് കോണ്‍ഫറന്‍സുകള്‍ എഫ്എബിസിയില്‍ അംഗങ്ങളാണ്.


Related Articles »