News - 2025
ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 11-03-2019 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല വാർഷിക ധ്യാനം ആരംഭിച്ചു. റോമിനു പുറത്തുളള അരീസിയ നഗരത്തിലാണ് പാപ്പയുടെയും സംഘത്തിന്റെയും ധ്യാനം നടക്കുന്നത്. ആഴമേറിയ ആത്മീയ ഉൾക്കാഴ്ചകൾക്കൊണ്ട് ശ്രദ്ധേയനായ ബനഡിക്ടൻ സന്യാസിയായ ബെർനാർഡോ ജിയാനിയാണ് ധ്യാനം നയിക്കുന്നത്. ഇന്നലെ (10/03/19) വൈകുന്നേരം ആരംഭിച്ച ധ്യാനം പതിനഞ്ചാം തിയതി വെള്ളിയാഴ്ച സമാപിക്കും. ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, വിവിധ പ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് ധ്യാനത്തിലെ വിവിധ ശുശ്രൂഷകള്‍. ധ്യാനത്തെ തുടര്‍ന്നു വെള്ളിയാഴ്ചവരെയുള്ള ദിനങ്ങളില്‍ മാര്‍പാപ്പയുടെ ബുധനാഴ്ചത്തെ പ്രതിവാര പൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗികപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
