India - 2025
ദുഃഖവെള്ളിയാഴ്ച അവധി കേന്ദ്രഭരണ പ്രദേശങ്ങളില്‍ റദ്ദാക്കി: പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ 15-03-2019 - Friday
ന്യൂഡല്‍ഹി: ദുഃഖ വെള്ളിയാഴ്ചയിലെ അവധി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍ റദ്ദാക്കി. ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് വിവാദമായ ഈ നടപടി എടുത്തത്. രാജ്യത്തെ 17 പൊതു അവധി ദിനങ്ങളില്‍ ദുഃഖവെള്ളിയും ഉള്‍പ്പെട്ടിട്ടും അഡ്മിനിസ്‌ട്രേറ്റര്‍ ക്രൈസ്തവ വിരുദ്ധമായ തീരുമാനം എടുക്കുകയായിരിന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. തീരുമാനം തീര്‍ത്തും അസ്വീകാര്യവും ഭരണഘടനയിലെ മതേതര തത്വങ്ങള്‍ക്ക് കടകവിരുദ്ധവുമാണെന്നു ക്രൈസ്തവ സമൂഹം ചൂണ്ടിക്കാട്ടി. തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ ക്രൈസ്തവ വിരുദ്ധ അജണ്ട വച്ചുപുലര്‍ത്തുന്നവര്‍ക്ക് തിരിച്ചടിയേല്‍ക്കാന്‍ നടപടി കാരണമാകുമെന്നാണ് ഏവരും നിരീക്ഷിക്കുന്നത്.