News - 2025
ബെല്‍ജിയം കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡ് അന്തരിച്ചു
സ്വന്തം ലേഖകന്‍ 15-03-2019 - Friday
ബ്രസല്‍സ്: ബെല്‍ജിയത്തിലെ മെക്കലന്‍ ബ്രസല്‍സ് അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡ് ഡാനീല്‍സ് അന്തരിച്ചു. 85 വയസ്സായിരിന്നു. ഇന്നലെ പുലര്‍ച്ചെയാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു അദ്ദേഹം മരിച്ചത്. 1957ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ലുവെയിനിലെ ഫ്‌ലെമിഷ് കാത്തലിക് യൂണിവവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്ര അധ്യാപകനായി സേവനം ചെയ്തിരിന്നു.
1977ല്‍ ആന്റ് വേര്‍പ്പിലെ ബിഷപ്പായി അഭിഷിക്തനായി. 1983ലാണ് അദ്ദേഹം കര്‍ദ്ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 2010 വരെ മെക്കലന്‍ ബ്രസല്‍സ് അതിരൂപതയുടെ അധ്യക്ഷനായി തുടരുകയായിരിന്നു. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ സഭയുടെ അധ്യക്ഷനായി തെരെഞ്ഞെടുത്തപ്പോള്‍ പാപ്പയെ വത്തിക്കാന്‍ മട്ടുപ്പാവില്‍ നിന്ന്‍ പരിചയപ്പെടുത്തിയ കര്‍ദ്ദിനാളുമാരില്‍ ഗോഡ്ഫ്രീഡ് ഡാനീല്‍സുമുണ്ടായിരിന്നു. കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡിന്റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു.