India - 2024

യേശുവിന്റെ 25,000 വൈവിധ്യ ചിത്രങ്ങളുമായി പ്രവാസി മലയാളി

സ്വന്തം ലേഖകന്‍ 16-03-2019 - Saturday

കൊച്ചി: യേശുവിന്റെ 25,000 വൈവിധ്യ ചിത്രങ്ങളുമായി പ്രവാസി മലയാളിയുടെ ഫോട്ടോ പ്രദര്‍ശനം. ദുബായില്‍ സ്വകാര്യ കന്പനി ഉദ്യോഗസ്ഥനായ ചങ്ങനാശേരി തുരുത്തി സ്വദേശി ലോറന്‍സ് മാമനാണ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ശ്രദ്ധേയമായ പ്രദര്‍ശനം ഒരുക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സമാഹരിച്ച ചിത്രങ്ങളും കുഞ്ഞുനാള്‍ മുതല്‍ ശേഖരിച്ചവയും ലോറന്‍സിന്റെ ശേഖരത്തിലുണ്ട്. പോസ്റ്റ് കാര്‍ഡ് വലിപ്പത്തില്‍ 33 അടി നീളവും 10 അടി ഉയരവുമുള്ള ഫാബ്രിക് മെറ്റീരിയലിലാണ് ചിത്രങ്ങള്‍ ക്രമീകരിച്ചത്.

ദുബായിലെ ഡിസൈനര്‍മാരായ വിവേകാനന്ദും ശ്രീജിത്തുമാണു ചിത്രങ്ങള്‍ ക്രമീകരിക്കാന്‍ ലോറന്‍സിനു സഹായമായത്. ലോകത്തില്‍ ഇതുവരെ ലഭ്യമായ ക്രിസ്തുവിന്റെ എല്ലാ ചിത്രങ്ങളുടെയും പകര്‍പ്പുകള്‍ ശേഖരത്തിലുണ്ടെന്നു ലോറന്‍സ് മാമന്‍ പറഞ്ഞു. 1965 മുതല്‍ ശ്രദ്ധേയ തലക്കെട്ടുകളുമായി പ്രസിദ്ധീകരിച്ച മലയാള പത്രങ്ങള്‍, പേനകള്‍, സ്റ്റാന്പുകള്‍ എന്നിവയുടെയും ശേഖരം ലോറന്‍സിനുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.


Related Articles »