India - 2025
കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ നാളെ മലയാറ്റൂര്‍ മലകയറ്റം
സ്വന്തം ലേഖകന്‍ 17-03-2019 - Sunday
കാലടി: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ നേതൃത്വം നല്കുന്ന മലയാറ്റൂര്‍ മലകയറ്റം നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മലയാറ്റൂര്‍ മലയുടെ അടിവാരത്തുനിന്ന് ആരംഭിക്കുന്ന പരിഹാര കുരിശിന്റെ വഴിയും മലകയറ്റവും 6.30നു മലമുകളില്‍ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ആമുഖ പ്രഭാഷണം നടത്തും.
പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും.
