News - 2024

മലാവി രാഷ്ട്രപതി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു

പ്രവാചകശബ്ദം 20-08-2024 - Tuesday

ലിലോംഗ്‌വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ രാഷ്ട്രപതി ലാസറസ് ചക്വേര വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. ഇന്നലെ ആഗസ്റ്റ് പത്തൊൻപതാം തീയതി തിങ്കളാഴ്ച വത്തിക്കാന്‍ കൊട്ടാരത്തില്‍വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറും സന്നിഹിതനായിരുന്നു.

പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരിശീലനം എന്നീ മേഖലകളിൽ കത്തോലിക്ക സഭയുമായുള്ള സഹകരണവും ചർച്ചയിൽ പ്രമേയമായി. ഏകദേശം ഇരുപതു ദശലക്ഷത്തോളം ആളുകളാണ് മലാവിയിൽ താമസിക്കുന്നത്. 2018 ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 77.3% ക്രിസ്ത്യാനികളാണ്. മൊത്തം ജനസംഖ്യയുടെ 17.2% ആണ് കത്തോലിക്ക വിശ്വാസികള്‍.

More Archives >>

Page 1 of 996