News - 2025

ഫ്രാന്‍സിസ് പാപ്പ എന്ന് വത്തിക്കാനിലേക്ക് മടങ്ങും?; അനിശ്ചിതത്വം തുടരുന്നു

പ്രവാചകശബ്ദം 22-03-2025 - Saturday

വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഡിസ്ചാർജ് ചെയ്തു വത്തിക്കാനിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന സമയം ഇപ്പോഴും വ്യക്തമല്ലെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ വെള്ളിയാഴ്ച അറിയിച്ചു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതിനാല്‍ പകൽ സമയത്ത് പാപ്പയ്ക്കു ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പി നല്‍കുന്നത് കുറച്ചിട്ടുണ്ട്. എങ്കിലും നോൺ-ഇൻവേസിവ് മെക്കാനിക്കൽ വെന്റിലേഷനു പകരം ഇപ്പോൾ രാത്രിയിൽ ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.

88 വയസ്സുള്ള പാപ്പയ്ക്കൂ സമീപ ദിവസങ്ങളിൽ ആശുപത്രിയിൽ സന്ദർശകരാരും ഉണ്ടായിരുന്നില്ല. ശ്വസന, ശാരീരിക തെറാപ്പി, ചികിത്സ, ജോലി, പ്രാർത്ഥന എന്നിവയിലാണ് അദ്ദേഹം സമയം ചെലവഴിച്ചത്. ബൈലാറ്ററല്‍ ന്യുമോണിയ ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ അണുബാധകൾ ബാധിച്ച് ഒരു മാസത്തിലേറെയായി പാപ്പ ആശുപത്രിയിൽ തുടരുകയാണ്. മാർപാപ്പയുടെ ആരോഗ്യനില സ്ഥിരമാണെന്നും പുരോഗതി കാണിക്കുന്നുണ്ടെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് നേരത്തെ അറിയിച്ചിരിന്നു. അടുത്ത മെഡിക്കൽ ബുള്ളറ്റിൻ മാർച്ച് 24 തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ് ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

More Archives >>

Page 1 of 1064