News

തനിക്ക് ലഭിച്ച യു‌എസ് ഫ്രീഡം മെഡല്‍ മാതൃരൂപതയ്ക്കു സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 20-03-2025 - Thursday

ബ്യൂണസ് അയേഴ്സ്: അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ ഫ്രീഡം മെഡൽ ഫ്രാൻസിസ് പാപ്പ താന്‍ അധ്യക്ഷനായിരിന്ന ബ്യൂണസ് അയേഴ്സ് രൂപതയുടെ മെട്രോപൊളിറ്റൻ കത്തീഡ്രലിന് സമ്മാനിച്ചു. ജനുവരിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുമ്പ്, പ്രഖ്യാപിച്ച ഉന്നത ബഹുമതി പരിശുദ്ധ പിതാവ് കത്തീഡ്രല്‍ ദേവാലയത്തിന് കൈമാറുവാന്‍ തീരുമാനിക്കുകയായിരിന്നു.

അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹ സേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പ ലോകത്തിനു നല്‍കുന്ന നിരവധിയായ സംഭാവനകളെ പരിഗണിച്ചു ബൈഡന്‍ അവാര്‍ഡ് നല്‍കുകയായിരിന്നു. അമേരിക്കയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിന് വൈറ്റ് ഹൗസ് അവാർഡ് കൈമാറിയിരിന്നു.

അംഗീകാരം ലഭിച്ചതിനുശേഷം, ഫ്രാന്‍സിസ് പാപ്പ മെഡൽ ബ്യൂണസ് അയേഴ്‌സ് കത്തീഡ്രലിലേക്ക് അയയ്ക്കാൻ തീരുമാനിക്കുകയായിരിന്നു. 2013-ൽ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് വരെ ആർച്ച് ബിഷപ്പും കർദ്ദിനാളുമായി സേവനം ചെയ്ത അതിരൂപതയാണ് ബ്യൂണസ് അയേഴ്സ്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാർഷികമായ മാർച്ച് 13നു കത്തീഡ്രലിൽ മെഡൽ ഏറ്റുവാങ്ങുന്ന ചടങ്ങ് നടന്നു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1063