News - 2024
ഓസ്ട്രിയായില്‍ ബൈബിള്‍ വായിച്ച സ്ത്രീയെ അഭയാര്‍ത്ഥി കുത്തിപരിക്കേല്‍പ്പിച്ചു
സ്വന്തം ലേഖകന്‍ 03-01-2017 - Tuesday
വിയന്ന: ഓസ്ട്രിയായില്‍ ബൈബിള്‍ വായിച്ചതിന് ക്രൈസ്തവ വിശ്വാസിയായ സ്ത്രീയെ, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ടൈമല്‍കാം എന്ന പ്രദേശത്തു അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയ താമസ സ്ഥലത്തുവച്ചാണ് അക്രമം നടന്നത്. അഭയാര്‍ത്ഥിമന്ദിരത്തിലെ ക്രൈസ്തവര്‍ ക്ഷണിച്ചതു പ്രകാരം എത്തിയ അമ്പതുകാരിയായ സ്ത്രീ ബൈബിള്‍ വായിച്ചു കൊണ്ടിരിക്കെയാണ് 22-കാരനായ അഫ്ഗാന്‍ യുവാവ്, കത്തി കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചത്.
ആക്രമണത്തില്‍ മുഖത്തും, ചെവിക്കും പരിക്കേറ്റ സ്ത്രീ കുഴഞ്ഞുവീണു. തണുപ്പുകാലമായതിനാല്‍ കട്ടികൂടിയ പ്രത്യേക തരം വസ്ത്രങ്ങള്‍ ധരിച്ചിരിന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് എത്തിയ പോലീസ് അക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ബൈബിള്‍ വായിക്കുന്നത് കണ്ടതിലുള്ള യുവാവിന്റെ അസഹിഷ്ണുതയാകാം ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം താന്‍ ഇതിനു മുമ്പ് സ്ത്രീയെ കണ്ടിട്ടില്ലെന്നാണ് യുവാവ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
ലോകമെമ്പാടും അഭയാര്‍ത്ഥികളായ ക്രൈസ്തവര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുവെന്നാണ് ചില സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ക്രൈസ്തവരെ ആക്രമിക്കുന്നത് മുസ്ലീങ്ങളായ അഭയാര്‍ത്ഥികളോ, അഭയാര്‍ത്ഥി ക്യാമ്പിലെ ഗാര്‍ഡുകളോ ആണ്. 83 ശതമാനം ക്രൈസ്തവരായ അഭയാര്‍ത്ഥികളും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ക്രൈസ്തവരായ അഭയാര്‍ത്ഥികളെ കൊലപ്പെടുത്തുമെന്ന ഭീഷണി മുസ്ലീം വിശ്വാസികള്‍ ഉയര്‍ത്തിയതായി നിരവധി തവണ റിപ്പോര്‍ട്ട് വന്നിരിന്നു. ജര്‍മ്മനിയില്‍ 44 ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് ക്യാമ്പുകളില്‍ വച്ച് ലൈംഗീക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവരായ അഭയാര്‍ത്ഥികളുടെ മക്കളുടെ കളിക്കോപ്പുകള്‍ നശിപ്പിക്കുക, ക്യാമ്പുകളിലെ ശുചീകരണ ജോലികള്‍ മുഴുവനും ക്രൈസ്തവരെ കൊണ്ട് ചെയ്യിപ്പിക്കുക തുടങ്ങിയ നിരവധി പീഡനങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക